kozhikode local

സിഎച്ച്് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് സ്വത്വം നല്‍കിയ നേതാവ്- ഉമ്മന്‍ചാണ്ടി

കോഴിക്കോട്: കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് സ്വത്വബോധം പകര്‍ന്ന നേതാവായിരുന്നു സി എച്ച് മുഹമ്മദ് കോയയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൗത്ത് മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറ വിദ്യാര്‍ഥികളായിരിക്കേ വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഒരുവിധ പ്രാതിനിധ്യവും ഒരു കമ്മറ്റികളിലുമുണ്ടായിരുന്നില്ല. മലപ്പുറത്തിന്റെ വിദ്യാഭ്യാസ വികസനത്തിനും വലിയ ശ്രമങ്ങളാണ് സി എച്ചില്‍ നിന്നും ഉണ്ടായത്.
അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും മനുഷ്യരെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിഞ്ഞു എന്നതാണ് സിഎച്ച് ഇന്നും ജനമനസ്സുകളില്‍ ജീവിക്കാന്‍ കാരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകത്താകമാനമുള്ള ന്യൂനപക്ഷ സമൂഹത്തിന് ആത്മബോധവും വെളിച്ചവും നല്‍കിയ വ്യക്തിയായിരുന്നു സി എച്ച് മുഹമ്മദ്‌കോയയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ വലിയ പ്രതിസന്ധിയില്‍ ജീവിക്കുന്ന കാലത്താണ് സിഎച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തിയത്. ഈ വിഭാഗത്തിന് ആത്മവിശ്വാസം നല്‍കുകയും അവരെ മുഖ്യധാരയിലേക്കു കൊണഅടുവരികയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ദൗത്യം.
കേരളത്തില്‍ മാത്രമല്ല, പലസ്തീന്‍ പോലുള്ള രാജ്യങ്ങളിലെ പൊരുതുന്ന ന്യൂനപക്ഷങ്ങള്‍ക്കു പോലും പ്രചോദനമായിരുന്നു അദ്ദേഹമെന്നും മുനവറി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് സൗത്ത് മണ്ഡലം പ്രസിഡന്റ് യു സഹീര്‍ അധ്യക്ഷത വഹിച്ചു. ഡോ. എം കെ മുനീര്‍ എംല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ.ടി സിദ്ദിഖ്, കെ സി അബു സംസാരിച്ചു.

Next Story

RELATED STORIES

Share it