സിഎആറിലെഅഭയാര്‍ഥി ക്യാംപില്‍ വെടിവയ്പ്; 6 മരണം

ബാന്‍ഗ്വി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലെ (സിഎആര്‍) അഭയാര്‍ഥി ക്യാംപില്‍ സായുധസംഘം നടത്തിയ വെടിവയ്പില്‍ എട്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. യുഎന്‍ സമാധാനസേനയിലെ ഒരാള്‍ക്ക് പരിക്കേറ്റു. പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ തലസ്ഥാനം സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ആക്രമണം. മധ്യ നഗരമായ ബംപാരിയില്‍നിന്നു 60 കി.മീ തെക്കുമാറിയുള്ള എന്‍ഗാക്കോബോയിലാണ് ആക്രമണമുണ്ടായത്. മുസ്‌ലിം വിമത സഖ്യമായ സലേഖയില്‍നിന്നുള്ള അഞ്ചംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it