സിഎആര്‍: യുഎന്‍ അന്വേഷണത്തില്‍ പരാജയപ്പെട്ടതായി സന്നദ്ധ സംഘടന

ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍(സിഎആര്‍) സമാധാന സൈനികര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടതായി സന്നദ്ധസംഘടന. സിഎആറിലെ യുഎന്‍ സമാധാന സൈനികരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്ന കോഡ് ബ്ലൂ ഡയറക്ടര്‍ പൗല ദൊനോവനാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
അന്വേഷണം ശരിയായി മുന്നോട്ടു കൊണ്ടുപോവാനാവാത്ത സാഹചര്യത്തില്‍ കേസില്‍നിന്നു യുഎന്‍ പിന്‍മാറണമെന്നും കുറ്റവാളികളായ സൈനികര്‍ക്കെതിരേ നിയമാനുസൃത നടപടികളെടുക്കുന്നതിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it