സിഎംഎഫ്ആര്‍ഐയുടെ 'മല്‍സ്യശ്മശാനം' കലാസൃഷ്ടിക്ക് ദേശീയ അംഗീകാരം

കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങ ള്‍ക്കെതിരേ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കഴിഞ്ഞ വര്‍ഷം നടത്തിയ 'മല്‍സ്യശ്മശാനം' കലാവിഷ്‌കാരത്തിന് ദേശീയ അംഗീകാരം.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേയുള്ള കലാസൃഷ്ടിയിലൂടെ ബോധവല്‍ക്കരണത്തിനുള്ള അംഗീകാരമായി സിഎംഎഫ്ആര്‍ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ സ്വച്ഛഭാരത് പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരം സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങില്‍ നിന്ന് ഏറ്റുവാങ്ങി.
ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷനാണ് ഒന്നാംസ്ഥാനം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ കുമിഞ്ഞു കൂടുന്നതിലൂടെ മല്‍സ്യസമ്പത്തിനും സമുദ്രപരിസ്ഥിതിക്കും സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഒരുക്കിയ പ്രതീകാത്മക കലാസൃഷ്ടിയായിരുന്നു ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ സിഎംഎഫ്ആര്‍ഐ ഒരുക്കിയ മല്‍സ്യശ്മശാനം.
2500 ചതുരശ്ര അടിയിലധികം വ്യാപ്തിയും 13 അടി ഉയരവുമുള്ള കലാസൃഷ്ടി പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Next Story

RELATED STORIES

Share it