Flash News

സിംബാബ്‌വെ : യുഎസ് മാധ്യമ പ്രവര്‍ത്തകയ്ക്ക് ജാമ്യം



ഹരാരേ: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്ന കുറ്റത്തിന് ജയിലിലടച്ച യുഎസ് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ട്വീറ്റിലുടെ സര്‍ക്കാരിനെതിരേ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം.മാധ്യമപ്രവര്‍ത്തക മാര്‍ത്ത ഒഡോണോവനു മേലുള്ള ആരോപണം തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അവരുടെ അഭിഭാഷകന്‍ അറിയിച്ചു. 1000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. കേസ് തെളിയിക്കപ്പെട്ടാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 20 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
Next Story

RELATED STORIES

Share it