Cricket

സിംബാബ്‌വെ താരം ബ്രിയാന്‍ വിറ്റോറിക്ക് ബൗളിങ് വിലക്ക്

സിംബാബ്‌വെ താരം ബ്രിയാന്‍ വിറ്റോറിക്ക് ബൗളിങ് വിലക്ക്
X

ദുബയ്: സിംബാബ്‌വെ ഫാസ്റ്റ് ബൗളര്‍ ബ്രിയാന്‍ വിറ്റോറിക്ക് ബൗള്‍ ചെയ്തതിന് ഐസിസി വിലക്കേര്‍പ്പെടുത്തി. ഐസിസിയുടെ നിയമാനുസൃതമായ ആക്ഷന്‍ അല്ലാത്തതിനെത്തുടര്‍ന്നാണ് വിറ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് താരത്തിന് ബൗളിങില്‍ വിലക്കേര്‍പ്പെടുത്തുന്നത്. 2016ലാണ് രണ്ട് തവണ ബൗളിങ് ആക്ഷന്റെ പേരില്‍ താരത്തെ വിലക്കിയത്. നേപ്പാളിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തിലെ വിറ്റോറിയുടെ ബൗളിങ് ആക്ഷനെതിരേ അംപയര്‍മാര്‍ നല്‍കിയ പരാതി ശരിയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് താരത്തിനെതിരായ നടപടി. 28 കാരനായ വിറ്റോറി സിംബാബ്‌വെയ്ക്ക് വേണ്ടി 24 ഏകദിനങ്ങളും 11 ട്വന്റി20യും നാല് ടെസ്റ്റും കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it