palakkad local

സാഹോദര്യ സന്ദേശമുയര്‍ത്തി ചക്ലിയ സമുദായത്തോടോപ്പം ഇഫ്താര്‍ വിരുന്ന്



മുതലമട: ജാതിവിവേചനത്തിനും അയിത്തത്തിനുമെതിരേ പോരാട്ടം നയിക്കുന്ന ചക്ലിയ സമുദായത്തിനു ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു എസ്‌ഐഒ സംസ്ഥാന കമ്മിറ്റി മുതലമട അംബേദ്കര്‍ കോളനിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഇഫ്താര്‍ വിരുന്ന് നോവലിസ്റ്റും ആക്ടിവിസ്റ്റുമായ രൂപേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ വലിയ വിവേചനമാണ് ചക്ലിയ സമുദായം അനുഭവിക്കുന്നത്.  അംേബദ്കര്‍ കോളനിയിലെ പോരാട്ടം കേരളത്തിലെ വ്യത്യസ്ത കോളനികളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളെ പോരാട്ട ഭൂമിയുടെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കാരണമായി. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് റമദാന്‍ ഇഫ്താര്‍ സന്ദേശം നല്‍കി. സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത സാമൂഹിക പ്രവര്‍ത്തകര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it