Kottayam Local

സാഹോദര്യം കാത്തു സൂക്ഷിക്കണം: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

ആപ്പാഞ്ചിറ: സാഹോദര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കേണ്ടുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നു പോവുന്നതെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.
ആപ്പാഞ്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദിന് സൗജന്യമായി ലഭിച്ച വസ്തുവിന്റെ രേഖാ കൈമാറ്റവും ഷോപ്പിങ് കോംപ്ലക്‌സ് ശിലാസ്ഥാപനവും നബിദിനാഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മതങ്ങള്‍ പോലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ നോക്കി വിവിധ മത വിഭാഗങ്ങളെ  ഭിന്നിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടയ്ക്കമ്യാലില്‍ ഖദീജാ സിദ്ധീക്കും കുംടുബവും സൗജന്യമായി നല്‍കിയ ഭൂമിയുടെ രേഖകള്‍ ഖദീജാ ഉമ്മാ ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
യോഗത്തില്‍ ജമാഅത്ത് പ്രസിഡന്റ് കെ ഇ ഷെരീഫ് കൊട്ടാരത്തിപ്പറമ്പ് അധ്യക്ഷത വഹിച്ചു.സയ്യിദ് പി എം എസ് തങ്ങള്‍ വടുതല ജമാഅത്ത് ചികില്‍സാ സഹായ ഫണ്ടിന്റെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങില്‍ മുഖ്യ അതിഥികളായിരുന്ന  അഡ്വ. ആന്റോ ആന്റണി എംപി, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ  എന്നിവര്‍ സംസാരിച്ചു. അപ്പാഞ്ചിറ ജുമാ മസ്ജിദ് ഇമാം ആരിഫ് ഖാന്‍ ബാഖവി ,കടുത്തുരുത്തി വലിയ പള്ളി വികാരി ഫാ. മാത്യു മണക്കാട് ,മാന്നാര്‍ സെന്റ് മേരീസ് മൗണ്ട് ചര്‍ച്ച് വികാരി  ഫാ.തോമസ് മീത്തിപ്പറമ്പില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍ ,മുളക്കുളം ഗ്രാമപ്പഞ്ചായത്തംഗം  ജെസി കുര്യന്‍ ,കെ ജി വിജയന്‍, രവീന്ദ്രന്‍ നായര്‍ കളപ്പുര മ്യാലില്‍,പ്രേംകുമാര്‍ ഏറന്താനം, ജമാഅത്ത് സെക്രട്ടി സൈഫുദ്ധീന്‍ മുടൂര്‍,മുഹമ്മദ് റഫീഖ് ബാഖവി ,പി എസ് മുഹമ്മദ് കുഞ്ഞ് ,സലീം നടക്കമാലില്‍, ഷാജി കാലായില്‍ എന്നിവര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it