Alappuzha local

സാഹസിക വിനോദ കേന്ദ്രം: ഭരണാനുമതി ലഭിച്ചു- പ്രതിഭാ ഹരി എംഎല്‍എ

കായംകുളം: കായംകുളം കായല്‍തീരത്ത് സാഹസിക വിനോദകേന്ദ്രം ആരംഭിക്കുവാന്‍ 90 ലക്ഷം രൂപയുടെ ഭരണാനുമതി വിനോദസഞ്ചാരവകുപ്പില്‍ നിന്നും ലഭിച്ചതായി യു പ്രതിഭാഹരി എംഎല്‍.എ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോകോത്തരനിലവാരത്തില്‍ നിര്‍മ്മിക്കുന്ന ഈ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളാണ് സജ്ജമാക്കുന്നത്.
കായലിന് മീതെ 40 അടി ഉയരത്തില്‍ ആകാശയാത്ര നടത്തുന്നതിനുള്ള റോപ്പ് സൈക്ലിങ്, 40 അടി ഉയരത്തില്‍ ആകാശത്തിലൂടെ പറന്ന് സഞ്ചരിക്കുന്നതിനുള്ള സിപ്‌ലൈന്‍, ജുമ്മര്‍ എന്ന ഉപകരണം ഉപയോഗിച്ച് നൈലോണ്‍ കയറിലൂടെ എത്ര ഉയരത്തിലേക്കും കയറാന്‍ കഴിയുന്ന ജുമ്മറിങ്, യുറോപ്യന്‍, അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡുകളില്‍ സേഫ്റ്റിഫാള്‍ അറസ്റ്റര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ വലിയ ഉയരത്തില്‍ നിന്നും താഴേക്ക് ചാടുന്ന ഫ്രീഫാള്‍, എന്നിവയാണ് സാഹസികവിനോദ പാര്‍ക്കിന്റെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാപ്‌കോസ് എന്ന കമ്പനിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക.
ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.
Next Story

RELATED STORIES

Share it