സാഹചര്യങ്ങള്‍ നേരിടാന്‍ ഇറാന് സജ്ജമെന്ന് റൂഹാനി
BY kasim kzm22 April 2018 1:44 AM GMT
kasim kzm22 April 2018 1:44 AM GMT
ദുബയ്: ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറിയാല് പ്രതീക്ഷിക്കപ്പെടുന്നതും അപ്രതീക്ഷിതവുമായ പ്രതികരണങ്ങള്‍ക്കു തങ്ങള്‍ സജ്ജമാണെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. 2015ല്‍ ഇറാനും സാമ്പത്തികശക്തികളും തമ്മില്‍ ധാരണയിലെത്തിയ ആണവകരാറില്‍ നിന്നു പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിഴച്ച നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് റൂഹാനിയുടെ പ്രതികരണം.
ബഹുരാഷ്ട്ര കരാറില്‍നിന്ന് യുഎസ് പിന്മാറിയാല് അതിനോടു പ്രതികരിക്കാന്‍ തങ്ങളുടെ ആണവോര്‍ജ സംഘടന പൂര്‍ണമായും തയ്യാറെടുത്തതായി റൂഹാനി വ്യക്തമാക്കി. അടുത്തമാസത്തോടെ ട്രംപ് ആണവകരാറില്‍നിന്നു പിന്മാറുമെന്നാണ് കരുതപ്പെടുന്നത്. ഇറാന് ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ അവര്‍ക്കെതിരായ ഉപരോധങ്ങള്‍ ഒഴിവാക്കുമെന്നായിരുന്നു കരാര്‍. ഇറാനെതിരേ പുതുതായി ഉപരോധങ്ങള്‍ ചുമത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് 2015ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്ത് ധാരണയിലെത്തിയ കരാറില്‍നിന്ന് ട്രംപ് പിന്മാറാനൊരുങ്ങുന്നത്. കരാറില്‍ ഗുരുതരമായ പാളിച്ചകളുള്ളതായി ട്രംപ് ആരോപിക്കുന്നു. മെയ് 12നു മുമ്പ് പാളിച്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കാറില്‍നിന്ന് പിന്മാറുമെന്നും യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു.
കറാര്‍ പിന്മാറ്റമുണ്ടാവുന്ന പശ്ചാത്തലത്തില്‍ ഇറാനിലുണ്ടാവാന് സാധ്യതയുള്ള സാമ്പത്തിക അസ്ഥിരത തടയുന്നതിനു നടപടികള്‍ സ്വീകരിച്ചതായി റൂഹാനി വ്യക്തമാക്കി. രാജ്യത്തിനെതിരായ നീക്കം നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇറാന് ജനതയോട് ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇറാന് റിയാലിന്റെ വിനിമയനിരക്കുകള്‍ ഏകീകരിക്കാനുള്ള നടപടികള്‍ റൂഹാനി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT