Flash News

സാല്‍വാ ജുദം മാതൃക കേരളത്തിലും നടപ്പാക്കാന്‍ നീക്കം?

സാല്‍വാ ജുദം മാതൃക കേരളത്തിലും നടപ്പാക്കാന്‍ നീക്കം?
X


തിരുവനന്തപുരം : ആദിവാസി യുവാക്കളെ ഉപയോഗിച്ച് മാവോയിസ്റ്റുകളെ നേരിടാന്‍ ചത്തീസ്ഗഡില്‍ രൂപം നല്‍കിയ സാല്‍വാ ജുദം മാതൃകയിലുള്ള സംവിധാനം കേരളത്തിലും നടപ്പാക്കാന്‍ നീക്കം.  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇതു സംബന്ധിച്ച് വ്യക്തമായ സൂചനകളുള്ളത്.
മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ആദിവാസി യുവാക്കളെ പൊലീസിലേക്ക് നിയമിച്ച് സേനയുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കം. മാവോയിസ്റ്റ് ഭീഷണി ഫലപ്രദമായി നേരിടുന്നതിനുതകും വിധം സിവില്‍ പോലിസിലേക്ക് പ്രത്യേക നിയമനത്തിലൂടെ 75 ആദിവാസി യുവതീയുവാക്കളെ പിഎസ് സി മുഖേനയുള്ള നിയമന നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ആദിവാസികളെ ഉപയോഗിച്ച്് നക്‌സലുകളെ നേരിട്ട ചത്തീസ്ഗഡിലെ കുപ്രസിദ്ധമായ സാല്‍വാജുദത്തിന്റെ തനിപ്പകര്‍പ്പാണിത് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പല തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സാല്‍വാ ജുദത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തുകയും 2011 ജൂലായ് 5ന് സുപ്രീംകോടതി ഇത്തരമൊരു സേന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന്് പ്രഖ്യാപിക്കുകയും ചെയ്തതാണ്. കുട്ടികളെപ്പോലും റിക്രൂട്ട് ചെയ്തു എന്നതടക്കം അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് സാല്‍വാജുദത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് ഇടതുതീവ്രവാദം ശക്തിപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പറ്റി വിശദീകരിക്കാമോ എന്ന മുസ്ലീംലീഗ് എംഎല്‍എമാരായ കെഎം ഷാജി, മഞ്ഞളാംകുഴി അലി, എന്‍ ഷംസുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.











Next Story

RELATED STORIES

Share it