malappuram local

സാറ്റലൈറ്റ് സര്‍വേ റദ്ദാക്കി ഭൂതല സര്‍വേ നടത്തണം: ആക്ഷന്‍ കൗണ്‍സില്‍

തേഞ്ഞിപ്പലം: സാറ്റലൈറ്റ് സംവിധാനമുപയോഗിച്ച് സര്‍വെ നടത്തിയത് കൊണ്ടാണ് ചേലേമ്പ്ര, മൂന്നിയൂര്‍, അരീത്തോട്, കൊളപ്പുറം, കക്കാട്, ചെറുശോല, വട്ടപ്പാറ, മുതലായ പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ വീടുകള്‍ പൊളിച്ചു മാറ്റേണ്ട സ്ഥിതിയുണ്ടായതെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം,എന്‍ എച്ച് സംരഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ധാരാളം മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങള്‍ സാറ്റലൈറ്റ് സര്‍വ്വെക്ക് അനുയോജ്യമല്ല. താഴ്ഭാഗത്തുള്ള വീടുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുമെന്നതാണ് കാരണം, ഇത് കൊണ്ടാണ് വീടു നാശം കൂടിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.സാറ്റലൈറ്റ് സര്‍വ്വെ റദ്ദാക്കി ഭൂമിയിലിറങ്ങി സര്‍വെ നടത്തി പാവപ്പെട്ടവരുടെ കിടപ്പാടം സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
സാമൂഹിക, പാരിസ്ഥിതിക ആഘാതപീനം വേണ്ട രീതിയില്‍ നടത്താത്തതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നു ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു
വേങ്ങര: സിപിഎം ഭരണത്തില്‍ കേരളത്തില്‍ നടക്കുന്ന ലോക്കപ്പ് മരണങ്ങളില്‍ പ്രതിഷേധിച്ചും ,പോലിസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ നിലപാടിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസത്തിന് അഭിവാദ്യമര്‍പ്പിച്ച് വേങ്ങരയില്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി.പ്രകടനത്തിന് നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കെ എ റഹിം ,ടി കെ മൊയ്തീന്‍ കുട്ടി,ചാക്കീരി അബ്ദുല്‍ ഹഖ്, കെ എ അറഫാത്ത്,എ കെ എ നസീര്‍, നാസര്‍ പറപ്പൂര്‍, മണി നീലഞ്ചേരി,എം എ അസീസ്,വി യു കുഞ്ഞോന്‍,പി കാദര്‍, എന്‍ ടി ഷെരീഫ്, പി പി ഹസ്സന്‍, ടി അബ്ദുല്‍ ഹഖ്, തെങ്ങിലാന്‍ ഹംസ, എന്‍ പി അസൈനാര്‍,കെ ആലസ്സന്‍ ഹാജി നേത്യത്വം നല്‍കി.തുടര്‍ന്നു നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it