Flash News

സാറ്റലൈറ്റ് ഫോണുമായി ഇസ്രയേലി യുവാവ് അറസ്റ്റില്‍

സാറ്റലൈറ്റ് ഫോണുമായി ഇസ്രയേലി യുവാവ് അറസ്റ്റില്‍
X
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി ഇസ്രയേലി യുവാവ് അറസ്റ്റില്‍. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സാറ്റലൈറ്റ് ഫോണുമായി ഇസ്രയേലി യുവാവിനെ അറസ്റ്റ് ചെയ്തത്. മുന്‍ ഇസ്രയേല്‍ സൈനികനായ സമ്രത് ഇദോ(23)ആണ് അറസ്റ്റിലായത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഹര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റു ചെയ്തത്.


മുംബൈ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇദോയുടെ ലഗേജില്‍ സാറ്റലൈറ്റ് ഫോണുള്ളതായി കണ്ടെത്തുകയായിരുന്നു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇദോ ഗോവയിലേക്ക് പോകുന്നതിനായാണ് വിമാനത്താവളത്തിലെത്തിയത്. അറസ്റ്റിലായ ഇയാള്‍ക്കെതിരെ പോലീസ് ഇന്ത്യന്‍ വയര്‍ലെസ് ടെലഗ്രാഫി ആക്ട് പ്രകാരം കേസെടുത്തു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 25,000 രൂപ ജാമ്യത്തില്‍ വിട്ടു.ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണുകള്‍ നിരോധിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇദോ പറഞ്ഞതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സാറ്റലൈറ്റ് ഫോണുകള്‍ വഹിക്കുന്ന യാത്രക്കാരെ തടയണമെന്ന് കാണിച്ച് 2012ല്‍ എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it