Flash News

സായ് വേനല്‍ക്കാല കായിക പരിശീലനക്യാമ്പ് ഏപ്രില്‍ 15 മുതല്‍

സായ് വേനല്‍ക്കാല കായിക പരിശീലനക്യാമ്പ് ഏപ്രില്‍ 15 മുതല്‍
X
sai logo
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ തിരുവനന്തപുരം കവടിയാറിലുള്ള ദേശീയ ഗോള്‍ഫ് അക്കാദമിയുടെ വേനല്‍ക്കാല കായിക പരിശീലനക്യാമ്പ് ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 16 വരെ നടക്കും. ഗോള്‍ഫിങ്ങ്, ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, യോഗ, ഫിറ്റ്‌നസ്, എയറോബിക്‌സ് എന്നീ ഇനങ്ങളിലാണ് പരിശീലനം. ഗോള്‍ഫ് പരിശീലനത്തിന് ഒമ്പത് വയസ്സിനും, 14 വയസ്സിനുമിടയിലുള്ള 10 ആണ്‍കുട്ടികളെയും 10 പെണ്‍കുട്ടികളെയും, ടെന്നീസിനും, ഷട്ടില്‍ ബാഡ്മിന്റണ്‍ ഇതേ വയസ്സിലുള്ള 25 പേരെയും പ്രേവേശിപ്പിക്കും. എ.റോബിക്‌സ്, ഫിറ്റ്‌നസ്, യോഗ എന്നീ വിഭാഗങ്ങളില്‍ വയസ്സ് നിബന്ധനയില്ല.
ഗോള്‍ഫിങ്ങ് ആഴ്ചയില്‍ മൂന്നു ദിവസം രാവിലെ 10.30 മുതല്‍ 11.30 വരെയാകും പരിശീലനം. ഫിറ്റ്‌നസ്. ബാഡ്മിന്റണ്‍ എന്നിവയ്ക്ക് രാവിലെ 7 മുതല്‍ 8 വരെയോ, വൈകീട്ട് 5 മുതല്‍ 6 വരെയോ ഉള്ള ഏതെങ്കിലും സമയം തെരഞ്ഞെടുക്കാം. ഗോള്‍ഫിങ്ങിനും, എയറോബിക്‌സിനും 1200 രൂപയും, ടെന്നീസിന് 600 രൂപയും മറ്റുള്ളവയ്ക്ക് 300 രൂപയുമാണ് പരിശീലനഫീസ്. താല്‍പര്യമുള്ളവര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം, 15ന് രാവിലെ 7 മണിക്ക് ഗോള്‍ഫ് അക്കാദമിയില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സായ് നാഷണല്‍ ഗോള്‍ഫ് അക്കാദമി, കവടിയാര്‍, 0471-2434060, 2437766 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it