World

സായുധ സംഘങ്ങള്‍ക്കെതിരേ നടപടി; ജിം മാറ്റിസ്

ഇസ്്‌ലാമാബാദിലെത്തി ഇസ്്്‌ലാമാബാദ്: സായുധ സംഘങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന് പാക് ഭരണ-സൈനിക നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്താനായി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഇസ്്‌ലാമാബാദിലെത്തി. എന്നാല്‍, സന്ദര്‍ശനം വിജയകരമാവാനുള്ള സാധ്യത കുറവാണെന്നാണ് യുഎസ് അധികൃതരുടെയും നിരീക്ഷകരുടെയും വിലയിരുത്തല്‍.  അതേസമയം, ഇക്കാര്യത്തില്‍ പാകിസ്താന്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍, വേണ്ടത് ചെയ്യുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി (സിഐഎ)  മുന്നറിയിപ്പു നല്‍കി. ജിം മാറ്റിസ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സിഐഎ മേധാവിയുടെ പ്രസ്താവന. പാകിസ്താനിലെത്തുന്ന മാറ്റിസ്  ആദ്യം അവരോട് തീവ്രവാദ കേന്ദ്രങ്ങള്‍ മാറ്റുന്നതിനെ സംബന്ധിച്ച് മാന്യമായി സംസാരിക്കും. തുടര്‍ന്ന് തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദേശം കൈമാറും. എന്നിട്ടും പാകിസ്താന്‍ തങ്ങളുടെ നിസ്സംഗത തുടര്‍ന്നാല്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ ഇനി അവിടെ ഉണ്ടാവില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും. എന്നാല്‍, ഇക്കാര്യത്തില്‍ പാകിസ്താനെ നിര്‍ബന്ധിക്കില്ലെന്നും കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it