സായുധാക്രമണ ശ്രമം പരാജയപ്പെടുത്തി

മനാമ: ബഹ്‌റയ്‌നില്‍ സായുധാക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തിയതായി സുരക്ഷാസൈന്യം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 50 ഓളം പേരെ പിടികൂടിയതായും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഇവര്‍ക്ക് ഇറാനുമായി ബന്ധമുണ്ടെന്നു സൈന്യം അവകാശപ്പെട്ടു.
ആഴ്ചകളായി സംഘം നിരീക്ഷണത്തിലായിരുന്നു. സംഘത്തെ പിടികൂടിയ സുരക്ഷാസേനയെ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ജര്‍വാന്‍ പ്രശംസിച്ചു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നേരിട്ടും അല്ലാതെയും ഇടപെടുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബ് നിര്‍മാണ സാമഗ്രികള്‍, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതായി ബഹ്‌റയ്ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വന്‍ ആക്രമണത്തിനാണ് പദ്ധതിയിട്ടതെന്നു പിടിയിലായവര്‍ വെളിപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it