Flash News

സായുധസേനാ ബറ്റാലിയനുകളില്‍ കമാന്‍ഡോ വിങ്



തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു സായുധസേനാ ബറ്റാലിയനുകളിലും കമാന്‍ഡോ വിങ് ആരംഭിക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതിനും പ്രകൃതിക്ഷോഭം, തീവ്രവാദ ഭീഷണി പോലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും കേരള പോലിസ് കൂടുതല്‍ സജ്ജമാവുന്നതിന്റെ ഭാഗമായാണ് കമാന്‍ഡോ വിങ് ആരംഭിക്കുന്നത്. ഇപ്പോള്‍ കേരള പോലിസില്‍ നിലവിലുള്ള ഇന്ത്യാ റിസര്‍വ് ബറ്റാലിയനു പുറമേ, ഏഴ് സായുധസേനാ ബറ്റാലിയനുകളിലും ഓരോ കമാന്‍ഡോ വിഭാഗം രൂപീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവായത്. 30പേര്‍ വീതമുള്ള കമാന്‍ഡോ വിഭാഗമാണ് ഓരോ ബറ്റാലിയനിലും രൂപീകരിക്കുക.ഒരു എപിഎസ്‌ഐ (കമാന്‍ഡര്‍), ഒരു എപിഎഎസ്‌ഐ (അസിസ്റ്റന്റ് കമാന്‍ഡര്‍), മൂന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ (സെക്ഷന്‍ കമാന്‍ഡര്‍), 30 കമാന്‍ഡോകള്‍ എന്നിവരുള്ള വിഭാഗമാണു രൂപീകരിക്കുന്നത്. ഇതിനായി 210 കമാന്‍ഡോകളുടെ അധിക തസ്തിക സൃഷ്ടിച്ചു. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലേക്കു തിരഞ്ഞെടുക്കുന്നതിനു നിലവിലുള്ള റാങ്ക്‌ലിസ്റ്റില്‍ നിന്ന് ഇവരെ നിയമിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന കമാന്‍ഡോ വിഭാഗങ്ങള്‍ക്കു ദേശീയ ഏജന്‍സികളുടെ സഹായത്തോടെ ഏറ്റവും മികച്ച പരിശീലനം നല്‍കുമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Next Story

RELATED STORIES

Share it