സായുധസംഘങ്ങളുമായി സര്‍ക്കാരിന് ബന്ധമുണ്ട്: പാക് മന്ത്രി

ഇസ്‌ലാമാബാദ്: ജയ്‌ശെ മുഹമ്മദ്, ജമാഅത്തുദ്ദഅ്‌വ തുടങ്ങിയ സായുധസംഘങ്ങള്‍ക്കെതിരേ പാക് സര്‍ക്കാര്‍ നിയമനടപടികളെടുക്കാന്‍ തയ്യാറാവാറില്ലെന്ന് പഞ്ചാബ് പ്രവിശ്യാ മന്ത്രിയുടെ വെളിപ്പെടുത്തല്‍. സായുധസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനു പങ്കുള്ളതായും ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പഞ്ചാബ് പ്രവിശ്യാ നിയമമന്ത്രി റാണ സനാ ഉല്ല പറഞ്ഞു. ജയ്‌ശെ മുഹമ്മദും ജമാഅത്തുദ്ദഅ്‌വയും നിരോധിത സംഘടനകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇന്ത്യാവിരുദ്ധ സംഘങ്ങള്‍ക്കെതിരേ എന്തുകൊണ്ട് നടപടികളെടുക്കുന്നില്ലെന്ന ചോദ്യത്തിന് സര്‍ക്കാരിനു പങ്കുള്ള സംഘങ്ങെള എങ്ങനെ ശിക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യക്കെതിരേ ആക്രമണങ്ങള്‍ നടത്താന്‍ പാക് സര്‍ക്കാര്‍ സായുധസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ആരോപണം നിഷേധിച്ച പാകിസ്താന്‍ സായുധസംഘങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലെന്നു വ്യക്തമാക്കിയിരുന്നു. സനാഉല്ലയുടെ പുതിയ വെളിപ്പെടുത്തല്‍ സായുധസംഘങ്ങള്‍ക്കെതിരേ നടപടികളെടുക്കാന്‍ പാകിസ്താനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.
Next Story

RELATED STORIES

Share it