Flash News

സായിബാബയോട് ജയിലിലെ പെരുമാറ്റം മനുഷ്യത്വ രഹിതം : വസന്ത സായിബാബ



ന്യൂഡല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയെയും മറ്റു അഞ്ചു പേരെയും മോചിപ്പിക്കുക, ഛത്തീസ്ഗഡിലെ സുക്മയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അറസ്റ്റു ചെയ്ത വസ്തുതാന്വേഷണ സംഘത്തെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ വിവിധ സംഘടനകളടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മണ്ഡി ഹൗസില്‍ നിന്ന് ആരംഭിച്ച് ജന്തര്‍ മന്തറില്‍ അവസാനിച്ച പ്രതിഷേധ ധര്‍ണയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പ്രമുഖ തൊഴിലാളി നേതാവ് ഗൗതം നവ്‌ലാഖ ധര്‍ണ ഉദ്ഘാടനം ചെയ്തു. യുഎപിഎ, അഫ്‌സ്പ, എംഒസിഎ എന്നീ കരിനിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സായ് ബാബയ്ക്ക് അത്യാവശ്യമായ മരുന്നുകള്‍ പോലും ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നു ധര്‍ണയില്‍ പങ്കെടുത്ത് ജി എന്‍ സായിബാബയുടെ ഭാര്യ വസന്ത പറഞ്ഞു. മനുഷ്യത്വരഹിതമായ രീതിയിലുള്ള പെരുമാറ്റമാണ് ജയിലില്‍ സായിബാബ നേരിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it