Kollam Local

സാമ്പത്തിക സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടയണം: പി രാമഭദ്രന്‍

കൊല്ലം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാനുളള സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് നിയമവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടും സാമ്പത്തികസംവരണവുമായി മുന്നോട്ട് പോകുമെന്ന സര്‍ക്കാരിന്റെ പിടിവാശിയും വഴിവിട്ട നീക്കവും സംവരണസമുദായംഗങ്ങളോടും നീതിന്യായവ്യവസ്ഥയോടും ഭരണഘടനയോടുമുളള വെല്ലുവിളിയാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്.) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു.വിവിധ ദലിത് പിന്നോക്ക സംഘടനകള്‍ സാമ്പത്തികസംവരണത്തിനെതിരേ നടത്തിയ പ്രതിഷേധങ്ങളെയും സമരങ്ങളെയും സാമൂഹിക ഇടപെടീലുകളെയും തികഞ്ഞ അവജ്ഞയോടെ സമീപിക്കുന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ജനാധിപത്യവിരുദ്ധമാണ്. സാമുദായിക സംവരണത്തോട് യോജിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുയും സാമൂഹിക സംഘടനകളുടെയും കൂട്ടായ്മയും പ്രക്ഷോഭവവും കൂടുതല്‍ ശക്തിപ്പെട്ടേ മതിയാകൂ. അതിനായി വിവിധ സംഘടനകള്‍ സമീപദിവസം ഒത്തുച്ചേരും. മലബാറിലെസംവരണപ്രക്ഷോഭങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി കെഡിഎഫിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സമ്മേളനം 26ന് കോഴിക്കോട്ട് ചേരുന്നതാണ്.ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് 1991 ല്‍ നരസിംഹറാവുന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും 2008 ല്‍ രാജസ്ഥാനില്‍ ബിജെപി സര്‍ക്കാരും സാമ്പത്തിക സംവരണം കൊണ്ടുവന്നിരുന്നു.  മണ്ഡല്‍ കേസ്സില്‍ 1992 നവംബര്‍ 16 ന് സുപ്രീം കോടതിയുടെ ഫുള്‍ ബഞ്ച്  പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അംഗീകരിച്ചുകൊണ്ടുള്ള വിധിന്യായത്തിലും ജാതീയമായ പിന്നോക്കാവസ്ഥയ്ക്കാണ് മുന്‍ഗണന നല്കിയത്. ഭരണഘടനയും കോടതി വിധികളും സമുദായ സംവരണത്തെ സാധൂകരിക്കുമ്പോള്‍ ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണത്തിനുവേണ്ടി കച്ചമുറുക്കി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സര്‍ക്കാരുകള്‍ക്ക് നിയമപരമായും രാഷ്ട്രീയപരമായും ഉണ്ടായ പരാജയം ബോധ്യപ്പെട്ടില്ലായെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പി രാമഭദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it