thiruvananthapuram local

സാമ്പത്തിക സംവരണ നിലപാടില്‍ നിന്ന് പിന്തിരിയണം:

പുന്നല ശ്രീകുമാര്‍തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ ലയന സമ്മേളനവും സംവരണ സംരക്ഷണ കണ്‍വെന്‍ഷനും തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ തീരുമാനം കൈക്കൊണ്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ഉത്തരവ് ഇറക്കാന്‍ കഴിയാതെ ഭരണഘടനാ പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണം. ഡിസംബര്‍ 11ന് ജനലക്ഷങ്ങളെ അണിനിരത്തി തിരുവനന്തപുരത്ത് സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വെന്‍ഷനില്‍ എല്‍ രമേശന്‍ ആലംകോട് സുരേന്ദ്രന്‍, മാവറത്തലക്കോണം വിജയകുമാര്‍, ദേവരാജ് പാറശ്ശാല, ജെ എല്‍ ബിനു, ലൈലാ ചന്ദ്രന്‍, ചാലക്കുഴി ഗോപി സംസാരിച്ചു.
Next Story

RELATED STORIES

Share it