Flash News

സാമ്പത്തിക സംവരണം; സര്‍ക്കാറിന്റെ തീരുമാനം അംഗീകരിക്കാനാവില്ല: നാസറുദ്ദീന്‍ എളമരം

സാമ്പത്തിക സംവരണം; സര്‍ക്കാറിന്റെ തീരുമാനം അംഗീകരിക്കാനാവില്ല: നാസറുദ്ദീന്‍ എളമരം
X


രാജ്യത്തെ സംഘപരിവാര സര്‍ക്കാറുകള്‍ പോലും നടപ്പിലാക്കാന്‍ മടിക്കുന്ന, എന്നാല്‍ നിരന്തരമായി അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക സംവരണം പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ അടിത്തറ പാകിയിരിക്കുന്നെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. സിപിഐ പ്രതിനിധികള്‍ ബഹിഷ്‌കരിച്ച മന്ത്രിസഭായോഗത്തിലാണ് ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണം പൂര്‍ണമായും നടപ്പിലാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടാനും കാബിനറ്റ് തീരുമാനിച്ചുവെന്നുകൂടി അറിയുമ്പേള്‍ ഇടതു സര്‍ക്കാറിന്റെ പോക്ക് എങ്ങോട്ടെന്ന് ഊഹിക്കാവുന്നതേയുള്ളു. സംവരണ തത്വം അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും എതിര്‍ക്കപ്പെടേണ്ടതുണ്ട്. സംവരണത്തിന്റെ അടിസ്ഥാനം ദാരിദ്ര്യനിര്‍മാര്‍ജ്ജനമല്ല, വിവിധ കാരണങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ നീതിയും പ്രാതിനിധ്യവുമാണ് എന്ന യാഥാര്‍ത്ഥ്യം പോലും മറച്ചുപിടിച്ച് രാജ്യത്തെ സംവരണ തത്വങ്ങളേയും ഭരണ ഘടനാ മൂല്യങ്ങളേയും അട്ടിമറിക്കുന്ന ഈ തീരുമാനത്തെ അംഗീകരിക്കാന്‍ സാമൂഹിക നീതി ആഗ്രിക്കുന്ന ഒരാള്‍ക്കും കഴിയില്ല. അതു കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഇടതു ചിന്തകരില്‍ നിന്നുപോലും അപശബ്ദങ്ങള്‍ ഉയരുന്നതും. കാലങ്ങളായി സിപിഎം ആവശ്യപ്പെടുന്ന സാമ്പത്തിക സംവരണം ഫാഷിസ്റ്റുകളുടേയും അജണ്ടകളില്‍ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെ ബിജെപിയേക്കാള്‍ ഒരു പടി മുന്നില്‍ എത്തിപ്പെട്ടിരിക്കുകയാണ് സിപിഎം. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാനം ചെയ്യുന്ന സംവരണത്തിന്റെ ലക്ഷ്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാമ്പത്തിക സംവരണത്തിന് പിണറായി സര്‍ക്കാര്‍ തയ്യാറാവുന്നതോടെ അടിസ്ഥാന വര്‍ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിന് മുറവിളി കൂട്ടുന്ന സിപിഎമ്മിന്റെ മുഖംമൂടി ഒരിക്കല്‍കൂടി അഴിഞ്ഞുവീഴുകയാണ്. സവര്‍ണ ഹിന്ദു പ്രീണനത്തിന് വേണ്ടി ബിജെപി യോട് മല്‍സരിച്ച് ജയിക്കാനുള്ള സിപി എമ്മിന്റെ ആവേശം നാടിനെ വലിയൊരു അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുക- നാസറുദ്ദീന്‍ എളമരം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it