Idukki local

സാമ്പത്തിക സംവരണം പിണറായി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധത: മുസ്്‌ലിം ലീഗ്‌

തൊടുപുഴ: സാമ്പത്തിക സംവരണം പിണറായി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സംവരണ അട്ടിമറിക്കെതിരെയും, സാമ്പത്തിക സംവരണ ഗൂഡാലോചനക്കെതിരെ യും യൂത്ത് ലീഗ് തൊടുപുഴയില്‍ സംഘടിപ്പിച്ച നിശാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍, കെപിസിസി അംഗം റോയി കെ പൗലോസ്, ബിസിസി കോ-ഓഡിനേറ്റര്‍ ജോഷി ജയിംസ്, ദളിത് ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് കെ കെ ജിന്‍ഷു, മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ എം ഹാരിദ്, ജില്ലാ ഭാരവാഹികളായ പി എസ് അബ്ദുള്‍ ജബ്ബാര്‍, എസ് എം ഷരീഫ്, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് റ്റി കെ നവാസ്, ജനറല്‍ സെക്രട്ടറി സി എം അന്‍സാര്‍  മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എന്‍ സീതി, ജനറല്‍ സെക്രട്ടറി കെ എച്ച് ജബ്ബാര്‍, ട്രഷറര്‍ പി കെ മൂസ, ഭാരവാഹികളായ പി എം ഷാഹുല്‍ ഹമീദ് , എം പി സലിം, എം എം ഷുക്കൂര്‍, പി എന്‍ ജാഫര്‍, മുഹമ്മദ് ഇരുമ്പുപാലം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി എച്ച് സുധീര്‍, പി എം നിസാമുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it