Flash News

സാമ്പത്തിക സംവരണംദലിത് ന്യൂനപക്ഷ പിന്നാക്ക സംഘടനകളുടെ സെക്രേട്ടറിയറ്റ് മാര്‍ച്ച് 11ന്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നയത്തിനെതിരേ പിന്നാക്ക ദലിത് ന്യൂനപക്ഷ സംഘടനകള്‍ രണ്ടാംഘട്ട സംയുക്ത പ്രക്ഷോഭം ആരംഭിക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈമാസം 11ന് രാവിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എല്ലാ സംഘടനകളും അവരവരുടെ ബാനറിനു കീഴില്‍ പതാകയും പ്ലക്കാര്‍ഡുമേന്തി പ്രകടനമായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സംഗമിക്കും.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക വിഭാഗ സാമ്പത്തിക സംവരണം നടപ്പാക്കരുത്, ഇടതു സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ സാമ്പത്തിക സംവരണ നയം നടപ്പാക്കുമെന്ന സര്‍ക്കാരിന്റെയും മുന്നണിയുടെയും തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
മുസ്‌ലിംലീഗ്, കേരള പുലയ മഹാസഭ, പോപുലര്‍ ഫ്രണ്ട്, കാമരാജ് കോണ്‍ഗ്രസ്, കേരള പത്മശാലിയ സമുദായം, ഗണക സമുദായം, വടുക സമുദായം, വയനാടന്‍ ചെട്ടി, കേരള ദലിത് ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, കെആര്‍എല്‍സിസി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, വിഎസ്ഡിപി, സംവരണ സമുദായ മുന്നണി, വണികവൈശ്യ സംഘം, കേരള വിശ്വകര്‍മ സഭ, എഴുത്തച്ചന്‍ സമാജം, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍, മെക്ക, എംഇഎസ്, എംഎസ്എസ്, പട്ടികജാതി- വര്‍ഗ സംയുക്ത സമിതി, പത്മശാലിയ പട്ട്യാര സമാജം, പണ്ഡിതര്‍സഭ, കേരള സാംബവര്‍ സൊസൈറ്റി, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി, പിന്നാക്ക അവകാശ സംരക്ഷണ സമിതി, സ്വതന്ത്ര മല്‍സ്യത്തൊഴിലാളി സംഘം, വിശ്വകര്‍മ മഹാജനസഭ, എസ്എന്‍ യൂത്ത് മൂവ്‌മെന്റ്, സോഷ്യല്‍ ജസ്റ്റിസ് എംപവര്‍മെന്റ് ഫോറം, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എസ്‌ഐഒ, കാംപസ് ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത് സര്‍വീസ് സൊസൈറ്റി, ഇമാം കൗണ്‍സില്‍, മഹല്ല് ഫെഡറേഷന്‍, മഹല്ല് കോ-ഓഡിനേഷന്‍, കുടുംബി സേവാസമാജം, ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ശ്രീനാരായണ സാംസ്‌കാരികസമിതി, സംവരണ സംരക്ഷണ സമിതി, സ്വജന സമുദായസഭ, മോസ്റ്റ് ബാക്‌വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫ്രണ്ട്, ധീവര സമുദായ സംഘടനകള്‍, ജനതാദള്‍(നാഷനലിസ്റ്റ്), അഖില കേരള വിശ്വകര്‍മ സംഘം, പണ്ഡിതര്‍ വിളക്കിത്തല നായര്‍ സഭ, വെളുത്തേടത്ത് നായര്‍ സമൂഹം, ദലിത് ലീഗ്, ഇസ്‌ലാമിക് വെല്‍ഫെയര്‍ ഫോറം, നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍, ഇസ്‌റ, നോഡ, എച്ച്‌സി ഇന്ത്യ, ശ്രീനാരായണ സേവാസമാജം, ശ്രീനാരായണ എംപ്ലോയീസ് മൂവ്‌മെന്റ്, നാടാര്‍ മഹാജന സംഘം, സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ തുടങ്ങിയ സംവരണ സമുദായ സംഘടനകളുടെ ഭാരവാഹികളും നേതാക്കളുമാണ് സാമൂഹിക സമത്വ മുന്നണിയുടെ ആഭിമുഖ്യത്തില്‍ രണ്ടാംഘട്ട സംരക്ഷണ സംയുക്ത പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it