Most popular

സാമ്പത്തിക ബാധ്യത: പിഞ്ചുകുഞ്ഞിനെ മുത്തശ്ശി വെള്ളത്തില്‍ മുക്കിക്കൊന്നു

പൂനെ: മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മുത്തശ്ശി ജലസംഭരണിയില്‍ മുക്കിക്കൊന്നു. കുട്ടിയുടെ ചികില്‍സാ ചെലവ് ബാധ്യതയായതിനാലാണ് 50കാരിയായ മുത്തശ്ശി ഈ ക്രൂരകൃത്യം ചെയ്തത്. ജന്‍മനാ രോഗബാധിതയായ പേരക്കുട്ടിയുടെ ചികില്‍സാച്ചെലവ് കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുമെന്ന് ഭയന്നാണ് മുത്തശ്ശിയായ സുശീലാ സഞ്ജയ് കുട്ടിയെ മുക്കിക്കൊന്നത്. കൃത്യം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ ശുചിമുറിയിലും പിതാവ് അലക്കുമുറിയിലുമായിരുന്നു.
തൊട്ടിലില്‍ കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകനെയും മരുമകളെയും സുശീല ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലിസിന്റെ ചോദ്യംചെയ്യലില്‍ മുത്തശ്ശി കൊലപാതകം സമ്മതിക്കുകയായിരുന്നു.
സാമ്പത്തികബാധ്യതയാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ വര്‍ഷ റാണി പാട്ടീല്‍ പറഞ്ഞു. ചോദ്യംചെയ്യലില്‍ മറ്റൊരു മരുമകള്‍ പെണ്‍കുട്ടിയെ പ്രസവിക്കുമെന്നറിഞ്ഞതിനാല്‍ ഗര്‍ഭം അലസിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it