സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ധവളപത്രമിറക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കും. ഈ മാസം 24ന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ജൂലൈ ആറിനായിരിക്കും ധവളപത്രം നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുക.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിപിരിവ് വര്‍ധിപ്പിക്കാനുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവും. പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നതെന്നാണ് ധനവകുപ്പ് പറയുന്നത്.
സംസ്ഥാനത്തിന്റെ വരുമാനത്തിന് യോജിക്കാത്തതരത്തിലുള്ള കടമെടുപ്പാണ് സാമ്പത്തികസ്ഥിതി ഗുരുതരമാക്കിയത്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി ദൈനംദിന ചെലവുകള്‍ക്ക് വിനിയോഗിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഈ മാസത്തെ ചെലവുകള്‍ക്കായി 6,000 കോടി രൂപ ഉടന്‍ കണ്ടെത്തേണ്ടതുണ്ട്. മുന്‍ സര്‍ക്കാര്‍ നല്‍കാതെ മാറ്റിവച്ച 1,000 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകളും കരാറുകാര്‍ക്കുള്ള 1,500 കോടി രൂപയും അടിയന്തരമായി നല്‍കണമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it