സാമ്പത്തിക പരിഷ്‌കാരങ്ങളെ ബാധിക്കില്ലെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പരാജയം സാമ്പത്തിക പരിഷ്‌കാരങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചരക്കു സേവന നികുതി ബില്ലിന്റെ (ജിഎസ്ടി) നിയമ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവും.
തിരഞ്ഞെടുപ്പ് ഫലം മൂലം സമ്പദ്ഘടനയ്ക്ക് ഏതെങ്കിലും തരത്തില്‍ തിരിച്ചടി ലഭിച്ചതായി താന്‍ കാണുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരും. അവ ദ്രുതഗതിയില്‍ തുടരേണ്ടതുണ്ട്. ബിഹാറിന് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ചരക്കു സേവന നികുതി ഭരണഘടനാ ഭേദഗതി ബില്ലിനെ ജെഡിയു പിന്തുണക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാക്കളുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബാധിച്ചിട്ടുണ്ടെന്നു പറഞ്ഞ ജെയ്റ്റ്‌ലി, പാര്‍ട്ടിക്കെതിരേശക്തമായ ഐക്യനിര രൂപപ്പെട്ടതാണ് പരാജയത്തിന്റെ കാരണമെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it