സാമ്പത്തിക നൊബേല്‍ ആന്‍ഗസ് ഡീറ്റണ്

സ്റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആന്‍ഗസ് ഡീറ്റണ്. ഉപയോഗവും ദാരിദ്ര്യവും ക്ഷേമവും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് പുരസ്‌കാരം. 1945ല്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ ജനിച്ച ഡീറ്റണ്‍ ഇപ്പോള്‍ യു.എസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രഫസറാണ്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപഭോക്താക്കള്‍ എത്രത്തോളം പണം ചെലവഴിക്കുന്നു, സമൂഹത്തില്‍ ചെലവഴിക്കപ്പെടുകയും സമ്പാദ്യമായി മാറുകയും ചെയ്യുന്ന വരുമാനത്തിന്റെ കണക്കുകള്‍, ക്ഷേമവും ദാരിദ്ര്യവും അളക്കാനും വിശകലനം ചെയ്യാനുമുള്ള മികച്ച രീതികള്‍ എന്നിവ സംബന്ധിച്ചാണ് ഡീറ്റണ്‍ ഗവേഷണം നടത്തിയത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ടിറള്‍ ആണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹനായത്. ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമിലും ഓസ്‌ലോയിലുമായി നടക്കുന്ന ചടങ്ങുകളിലാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
Next Story

RELATED STORIES

Share it