സാമ്പത്തിക നേട്ടത്തിന് തെളിവുള്ളതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: എയര്‍സെല്‍ - മാക്‌സിസ് കള്ളപ്പണക്കേസില്‍ കുറ്റകൃത്യത്തെത്തുടര്‍ന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് പ്രധാനപ്പെട്ട തെളിവുകളുള്ളതായി കള്ളപ്പണം തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരം നിയമിച്ച നിയമകാര്യ അതോറിറ്റി. മുന്‍ കേന്ദ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടുന്ന കേസാണിത്.
കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെയും കാര്‍ത്തിയുമായി ബന്ധമുള്ളതായി കരുതുന്ന സ്ഥാപനത്തിന്റേയും പേരിലുള്ള 1.16 കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള ഉത്തരവ് അതോറിറ്റി സ്ഥിരീകരിക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതിലൂടെ ലഭിച്ചതല്ല ഈ സ്വത്തുക്കളെന്ന് തെളിയിക്കാന്‍ കാര്‍ത്തിക്കും സ്ഥാപനത്തിനും (അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്) മറ്റു പ്രതികള്‍ക്കും സാധിച്ചിട്ടില്ലെന്ന് അതോറിറ്റിയുടെ 171 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സപ്തംബറിലാണ് കാര്‍ത്തിയുടെയും അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാങ്ക് അക്കൗണ്ടുകളിലേതടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
സ്ഥാപനത്തെ പരോക്ഷമായി നിയന്ത്രിക്കുന്നത് കാര്‍ത്തിയാണെന്നും അന്വേഷണസംഘം പറയുന്നു. കണ്ടുകെട്ടിയ ബാങ്ക് നിക്ഷേപത്തിന്റെ കൈവശാവകാശത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it