സാമ്പത്തിക നയങ്ങള്‍: ആര്‍എസ്എസ് നേതാക്കള്‍ ജെയ്റ്റ്‌ലിയെ കണ്ടു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ആര്‍എസ്എസ് അനുബന്ധ സംഘടനാ നേതാക്കള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായെയും സന്ദര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും അനുബന്ധ സംഘടനകളുടെയും ദ്വിദിന ഏകോപന യോഗത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ഉപസംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ കിസാന്‍ സംഘ്, ബിഎംഎസ്, സഹകാര്‍ ഭാരതി, അഖില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്ത്, ലഘു ഉദ്യോഗ് ഭാരതി സംഘടനകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് സംഘടനാ നേതാക്കള്‍ക്കു ധനമന്ത്രി ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it