സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടല്‍: ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചുസ്വത്തുവകകള്‍ കണ്ടുകെട്ടും

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്ന കുറ്റവാളികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. തട്ടിപ്പുനടത്തി മുങ്ങിയശേഷം രാജ്യത്തേക്ക് മടങ്ങിവരാന്‍ തയ്യാറാവാത്തവരെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കും.
ഇത്തരക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ശനിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിടുന്ന കുറ്റവാളികളുടെ ആസ്തികള്‍ കണ്ടുകെട്ടല്‍ നടപടികളുമായി മുന്നോട്ടു പോവുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
100 കോടിയിലധികം തട്ടിപ്പ് നടത്തിയവരുടെ കേസുകള്‍ പരിഗണിക്കാനാണ് പ്രത്യേക കോടതി രൂപീകരിക്കുക. ഇവരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനും ഓര്‍ഡിനന്‍സ് ശുപാര്‍ശ ചെയ്യുന്നു. തട്ടിപ്പുനടത്തി മുങ്ങിയശേഷം രാജ്യത്തേക്ക് മടങ്ങിവരാന്‍ തയ്യാറാവാത്തവരെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കും. രാജ്യംവിട്ട വ്യക്തിയോട് ആറാഴ്ചയ്ക്കകം ഹാജരാവാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കണമെന്നും ഈ കാലയളവിനുള്ളില്‍ വ്യക്തി ഹാജരായാല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു. കേസിലെ അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരമാണ് കോടതി നോട്ടീസ് അയക്കുക.
ഇത്തരക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും. ഇവരുടെ ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്യുന്നു.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം, പൊതുമേഖലാ ബാങ്കുകളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത് മദ്യ വ്യവസായി വിജയ് മല്യ അടക്കമുള്ളവര്‍ രാജ്യം വിട്ടിരുന്നു.
30,000 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും രാജ്യംവിട്ട സംഭവം സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
Next Story

RELATED STORIES

Share it