Flash News

സാമ്പത്തിക ക്രമക്കേട് : ലഭിച്ചത് 156 പരാതികള്‍



തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലായി 156 പരാതികള്‍ ലഭിച്ചതായി മന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. ഈ കേസുകളുമായി ബന്ധപ്പെട്ട് 91 ഓഫിസുകളില്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തി. തക്കല പത്മനാഭപുരം കൊട്ടാരം, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, കൊല്ലം തിരുവനന്തപുരം കോര്‍പറേഷനുകള്‍, കേരള ആരോഗ്യ സര്‍വകലാശാല, കായിക യുവജനകാര്യ ഡയറക്ടറേറ്റ്, തിരുവനന്തപുരം പരീക്ഷാ ഭവന്‍, കേരഫെഡ്, തുറമുഖ വകുപ്പ് ഡയറക്ടറേറ്റ്, പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രം, പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റ്, ഹോര്‍ട്ടികോര്‍പ്പ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, കൊല്ലം എആര്‍ പോലിസ് ക്യാംപ്, റെഡ്‌ക്രോസ് സൊസൈറ്റി ഹെഡ് ക്വാര്‍ട്ടേഴ്‌സ്, കെല്‍പാം തുടങ്ങി 91 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫിനെ മന്ത്രി രേഖാമൂലം അറിയിച്ചു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രിംകോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ മദ്യശാലകള്‍ക്ക് ലൈസന്‍സ് ഫീസ് ഇനത്തില്‍ 1,67,9000 രൂപ തിരിച്ചുനല്‍കേണ്ടിവരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. പഞ്ചായത്തിന്റെ എതിര്‍പ്പ് കാരണം 35 ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കാനാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it