kozhikode local

സാമൂഹിക സേവനത്തില്‍ വിദ്യാര്‍ഥീ പങ്കാളിത്തവുമായി കോഴിക്കോടന്‍ കാംപസ്‌



കോഴിക്കോട്: ജില്ലയിലെ സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ഥികളെ ക്രിയാത്മകമായി ഇടപെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കോഴിക്കോടന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായുളള  മാലിന്യ സംസ്‌ക്കരണം, മഴവെള്ള സംഭരണം, സംവേദനം, ഭിന്നശേഷി സൗഹൃദം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും ഇനി പങ്കാളികളാവും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കോളജ് പ്രിന്‍സിപ്പല്‍മാരും മാനേജര്‍മാരും പങ്കെടുത്ത അവലോകനയോഗത്തിലാണ് തീരുമാനം. കിടപ്പിലായ രോഗികളുടെ പരിചരണവും അവരോട് എങ്ങനെ പെരുമാറണമെന്നടക്കം സംവേദനം പദ്ധതിയിലൂടെ വിദ്യാര്‍തികള്‍ക്ക് പരിശീലനം നല്‍കും. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. പദ്ധതി നടത്തിപ്പിനായി ജില്ലയെ നാല് മേഖലയായി തിരിച്ച് ശില്‍പശാലകള്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ യു വി ജോസ്, ഡബ്ല്യുഎച്ച്ഒ ഉപദേഷ്ടാവ് ഡോ. സുരേഷ് കുമാര്‍, ഡോ.റോഷന്‍ ബിജ്‌ലി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it