Kottayam Local

സാമൂഹിക സേവനം ജീവിതചര്യയാക്കിയ ഉസ്മാന്‍ കങ്ങഴ ഓര്‍മയായി

പത്തനാട്: സാമൂഹിക സേവനത്തിലൂടെ ജീവിതം മാതൃയാക്കിയ ഹാജി ഉസ്്മാന്‍ കങ്ങഴ ഓര്‍മയായി. രാഷ്ട്രീയ-മത-സാമൂഹിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മഹനീയ മാതൃക കാട്ടിയ വ്യക്തിയായിരുന്നു ഇന്നലെ ഇഹലോക വാസം വെടിഞ്ഞ ഉസ്്മാന്‍ ഹാജി. ഭൗതിക ശരീരം മണ്‍മറഞ്ഞാലും ജീവിക്കുന്ന ഒരുപാട് നല്ല സ്മാരകങ്ങളാണ് അദ്ദേഹത്തിന്റെ സംഭാവനകളായി അവശേഷിക്കുന്നത്. കേരളാ കോണ്‍ഗ്രസ് (എം) ന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്്‌സിയുടെ പ്രഥമ അധ്യക്ഷനായിരുന്നു അദ്ദേഹം.മത-സാംസ്‌കാരിക രംഗത്ത് ഏറെ പിന്നിലായിരുന്ന പത്തനാട് പ്രദേശത്തെ ഇസ്്‌ലാമിക നവോഥാനത്തിനു മുന്നില്‍ നിന്നു നയിക്കുക എന്ന ലക്ഷ്യത്തോടെ പത്തനാട് ദാറുല്‍ ഇസ്്‌ലാം ട്രസ്റ്റ് രൂപീകരിക്കുകയും തന്റെ സമ്പത്തിന്റെ വലിയ ഒരു ഭാഗം അതിനായി മാറ്റി വയ്ക്കുകയുമായിരുന്നു. പത്തനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ 35ഓളം കുട്ടികളാണ് ഖുര്‍ആന്‍ മനപാഠമാക്കുന്നത്. ജീവിത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായി ജോസ് കെ മാണി, ജോയി ഏബ്രഹാം, പി സി ജോര്‍ജ് എംഎല്‍എ, മുന്‍ എംഎല്‍എമാരായ തോമസ് കുതിരവട്ടം, ജോസഫ് എം പുതുശ്ശേരി, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗ്ഗീസ്,എ എം മാത്യു ആനിത്തോട്ടം, ഷാജി പാമ്പൂരി ,സാജന്‍ തൊടുക, പ്രസാദ് ഇരുളികുന്നം, റെജി പോത്തന്‍, സുമേഷ് ആന്‍ഡ്രൂസ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, ഇമാംസ് കൗണ്‍സില്‍ പ്രതിനിധി സുനീര്‍ മൗലവി തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിരുന്നു. തോമസ് കുതിരവട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ പി സി ജോര്‍ജ് എംഎല്‍എ, മുന്‍ കെഎസ്‌സി പ്രസിഡന്റുമാരായ സ്റ്റീഫന്‍ ചാമപ്പറമ്പില്‍, പി സി ജോസഫ്, പി എം മാത്യു, വി വി ജോഷി, ജോസഫ് എം പുതുശ്ശേരി, ഡിജോ കാപ്പന്‍, കെഎസ്‌സി സ്ഥാപക നേതാക്കളായ വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ജോണ്‍ കെ മാത്യൂസ്, പി കെ മാത്യു, മാത്യു വീരപ്പള്ളി, പി വി ജോസ് കങ്ങഴ, പി ജി ഗീവര്‍ഗീസ്, എ എം മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it