Kollam Local

സാമൂഹിക വിരുദ്ധ സംഘം വ്യാപാരിയുടെ വീട് അടിച്ചു തകര്‍ത്തു

ചവറ:സാമൂഹിക വിരുദ്ധ സംഘം വ്യാപാരിയുടെ വീട് അടിച്ചു തകര്‍ത്തു. ചവറ സൗത്ത് മാലിഭാഗം കാരാളി പുറത്ത് രാധാകൃഷ്ണപിള്ളയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.  കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം. ബൈക്കിലെത്തിയ സംഘം അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വീട്ടുകാരന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു. രാധാകൃഷ്ണപിള്ള തെക്കുംഭാഗം മടത്തി മുക്കില്‍ ബേക്കറി കട നടത്തുകയാണ്.  തെക്കുംഭാഗം പോലിസില്‍  പരാതി നല്‍കി. വ്യാപാരിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപാരവ്യവസായ സമിതി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് സമിതി ഏരിയാ ഭാരവാഹികളായ ആര്‍ സന്തോഷും, സലാം പണിയ്‌ക്കേത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it