Kollam Local

സാമൂഹിക വിരുദ്ധശല്യം രൂക്ഷമാവുന്നതായി പരാതി

ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തില്‍ പുലിക്കുടി, 504, മോട്ടോര്‍കുന്ന് എന്നീ പ്രദേശങ്ങളില്‍ മദ്യപാനികളുടെ ശല്യം രൂക്ഷമെന്നാക്ഷേപം. കഴിഞ്ഞദിവസം പുലിക്കുടിയില്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വീട് അടിച്ച് നശിപ്പിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്തിരുന്നു. കൂടാതെ പണം വെച്ച് ചീട്ടുകളിക്കുന്ന വന്‍ സംഘങ്ങള്‍ വയലുകളിലും ആളൊഴിഞ്ഞ വീടുകളിലും റബ്ബര്‍ പുരയിടങ്ങളിലും  തമ്പടിച്ചിരിക്കുകയാണ്. ഒരു ദിവസം ലക്ഷങ്ങളുടെ കളികളാണ് നടക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ എത്താറുണ്ട്.  സമീപപ്രദേശങ്ങളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും പറയുന്നു.  ഗ്രാമപ്രദേശമായ ഇവിടെ പോലിസ് കാര്യമായ പട്രോളിങ് നടത്താത്തതാണ് സാമൂഹിക വിരുദ്ധര്‍ക്ക് ഗുണകരമാവുന്നത്. സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it