സാമൂഹിക വിരുദ്ധരുടെ ആക്രമണത്തില്‍ യുവാവിനു പരിക്ക്
BY Sumeera SMR30 Nov 2015 5:30 AM GMT
Sumeera SMR30 Nov 2015 5:30 AM GMT
താമരശ്ശേരി: സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. പരിക്കേറ്റ പൂവ്വത്തോട്ടത്തില്‍ മന്‍സൂറിനെ താമരശ്ശേരി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ തേക്കുംതോട്ടം തുമ്പോണയില് െവച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയ ായിരുന്ന മന്‍സൂര്‍ സഞ്ചരിച്ച ക ാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പൊയില്‍ ഷംസീറിന്റെ നേതൃത്വത്ത ിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വലതു കൈക്കും കണ്ണിനടുത്തുമാണ് പരിക്കേറ്റത്. ഒരാഴ്ച മുമ്പ് തന്റെ ബന്ധുവീട്ടിലേക്ക് വന്ന ഒരു കാര്‍ മറ്റൊരു വാഹനത്തില്‍ ഉരസിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ മന്‍സൂര്‍ ഇട െപടുകയും പ്രശ്നം ഒത്തുതീര്‍പ്പ ാക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായി നിലകൊള്ളുന്നതിലുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുറച്ചുകാലമായി തേക്കുംതോട്ടം,തുമ്പോണ ഭാഗങ്ങളില്‍ പകല്‍സമയങ്ങളില്‍പോലും സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലാണ്. മദ്യപിച്ചെത്തുന്ന സംഘങ്ങള്‍ സ്ത്രീകളെ കമന്റടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. സ്കൂളുകളിലേക്കും കോളജുകളിലേക്കും പോവുന്ന പെണ്‍കുട്ടികള്‍ക്ക് വഴിനടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT