kozhikode local

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ; കൃഷിത്തോട്ടം വെട്ടിനശിപ്പിച്ചു



കുന്ദമംഗലം: ചാത്തമംഗലം വേങ്ങേരി മഠം കുഴിപ്പുറത്ത് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള തെക്കുമ്പലത്തെ കൃഷിത്തോട്ടം ഇക്കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി. ഏതാണ്ട് ഒന്നേ മുക്കാല്‍ ഏക്കറോളം വരുന്ന സ്ഥലത്ത് വാഴ, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയവ കൃഷി ചെയ്യുന്നു. 15 വര്‍ഷത്തോളം  പ്രായമായതും വിളഞ്ഞു പാകമായതുമായ ഇരുപത്തിയഞ്ചോളം ജാതി മരങ്ങള്‍, ഒരാള്‍ പൊക്കമെത്തിയ പതിനഞ്ചോളം തെങ്ങിന്‍ തൈകള്‍, കവുങ്ങുകള്‍ എന്നിവയാണ് വെട്ടി നശിപ്പിക്കപ്പെട്ടത്.  സമാധാന അന്തരീക്ഷം നില നില്‍ക്കുന്ന  ഈ പ്രദേശത്ത് ഇത്തരത്തിലുളത ആദ്യ സംഭവമാണിത്.  അധ്യാപന രംഗത്ത് നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയവും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ക്ക് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം വന്‍ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Next Story

RELATED STORIES

Share it