World

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് സഹായവുമായി സലിം ഉമര്‍ ബരസ്

സന്‍ആ: യെമനില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് മുകല്ലയില്‍നിന്നുള്ള 42കാരനായ സലിം ഉമര്‍ ബരസ്. മുകല്ലയിലെ ഒരു സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രേറിയനായിരുന്ന ബരസ് 2011 മുതലാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കു കടന്നതെന്നും ഇതുവരെ  ഒരുലക്ഷം ഡോളറിലധികം സമാഹരിച്ച് വിതരണം ചെയ്തതായും അല്‍ജസീറ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. സുദാനില്‍നിന്നു യമനിലേക്കുള്ള തന്റെ യാത്രയ്ക്കായി ബരസ് 2310 ഡോളര്‍ സമാഹരിച്ചു നല്‍കിയെന്ന് തെക്കന്‍ യമനില്‍നിന്നുള്ള ഇമാം ഇബ്രാഹീം പറയുന്നു. യെമനിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാതാവിനും സഹോദരനുമൊപ്പം ഇബ്രാഹീം കഴിഞ്ഞ വര്‍ഷം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. അതിനിടെ സോമാലിയയില്‍ പെട്ടുപോയ ഇദ്ദേഹം ബന്ധുക്കള്‍ വഴി ബരസിനെ ബന്ധപ്പെട്ടു. തുടര്‍ന്ന്, ബരസ് ഫേസ്ബുക്കിലൂടെ ഈ പ്രശ്‌നം അറിയിക്കുകയും പണം സമാഹരിക്കുകയുമായിരുന്നു. മുകല്ലയില്‍ 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ധനസഹായവും അദ്ദേഹം നല്‍കി വരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it