Flash News

സാമൂഹിക മാധ്യമങ്ങളില്‍ പി ജയരാജനെ പിന്തുണച്ച് അണികള്‍



കണ്ണൂര്‍: സിപിഎം സംസ്ഥാനസമിതിയുടെ കടുത്ത വിമര്‍ശനത്തിനിരയായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് അഭിവാദ്യവുമായി സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും പ്രചാരണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന സിപിഎം സംസ്ഥാനസമിതി യോഗത്തിനു ശേഷം ഇന്നലെ കണ്ണൂരില്‍ തിരിച്ചെത്തിയ ജയരാജന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കാനാണ് രാവിലെ സമയം മാറ്റിവച്ചത്. സംസ്ഥാനസമിതി യോഗത്തില്‍നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയെന്ന വാര്‍ത്ത തെറ്റാണെന്നു വ്യക്തമാക്കിയ അദ്ദേഹം പക്ഷേ, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനു വിപരീതമായി യോഗത്തില്‍ തനിക്കെതിരേ കടുത്ത വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിജസ്ഥിതി വിവരിച്ചുകൊണ്ടുള്ള പോസ്റ്റിനു താഴെ അനുഭാവികളും പ്രവര്‍ത്തകരുമടക്കം നിരവധിപേരാണ് പി ജയരാജന് പിന്തുണ പ്രഖ്യാപിച്ചത്. പോസ്റ്റ് 150ലധികം പേര്‍ ഷെയര്‍ ചെയ്തു. വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ, പി ജയരാജന്‍ കണ്ണൂരിലെ വിപ്ലവസൂര്യന്‍, സമ്മേളനം ലക്ഷ്യമിട്ട് ചിലര്‍ താങ്കളെ വേട്ടയാടുകയാണ്, സഖാവേ താങ്കളുടെ വാക്കിനാണ് തങ്ങള്‍ വിലകല്‍പിക്കുന്നത്... ഇങ്ങനെ നീളുന്നു പ്രതികരണങ്ങള്‍.
Next Story

RELATED STORIES

Share it