World

സാമൂഹിക മാധ്യമങ്ങളില്‍ നേതാക്കള്‍ സൂക്ഷ്മത പുലര്‍ത്തണം: ഒബാമ

വാഷിങ്ടണ്‍: നേതാക്കള്‍ നിരുത്തരവാദപരമായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയുമായുള്ള അഭിമുഖത്തിലാണ് പ്രസിഡന്റ് ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയുള്ള ഒബാമയുടെ പ്രതികരണം. പ്രസിഡന്റ് സ്ഥാനത്തുനിന്നു വിരമിച്ച ശേഷമുള്ള ഒബാമയുടെ ആദ്യ അഭിമുഖമായിരുന്നു ഇത്.
നേതാക്കളെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍, അവര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ സുക്ഷ്മത പുലര്‍ത്തണം. തികച്ചും വ്യത്യസ്തമായ നിലപാടുകളുള്ള ആളുകള്‍ ഉണ്ടായിരിക്കുമെന്നതാണ് സാമൂഹിക മാധ്യമങ്ങളുടെ പ്രധാന വെല്ലുവിളി. അവരവരുടെ പക്ഷപാതപരമായ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവരങ്ങളാണ് അവര്‍ അതില്‍നിന്നു സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സപ്തംബറില്‍ കാനഡയില്‍ വച്ച് ഹാരി നടത്തിയ അഭുമുഖമാണ് ബിബിസി റേഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്്. പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഏറ്റവും വലിയ വിജയം ഒബാമ കെയര്‍ ആരോഗ്യ പദ്ധതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it