സാമൂഹിക മാധ്യമങ്ങളിലെ ചട്ടലംഘനം നിരീക്ഷിക്കാന്‍ സഹായികളായി സന്നദ്ധ പ്രവര്‍ത്തകരും

ബംഗളൂരു: മാതൃകാ പെരുമാറ്റച്ചട്ടം രാഷ്ട്രീയ നേതാക്കള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുന്നു. മെയ് 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തുന്നതിന് ജനാധിപത്യ പ്രക്രിയയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും പൗരസമൂഹത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരമൊരുക്കുന്നു. നിരവധി പൗരന്മാരും വിദ്യാര്‍ഥികളും ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്നതായി ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ എ വി സൂര്യ സെന്‍ വെളിപ്പെടുത്തി. ബംഗളൂരൂവില്‍ മാത്രം 10-15 വിദ്യാര്‍ഥികളുണ്ട്. കൂപ്പണുകള്‍ മുതല്‍ ബിറ്റ്‌കോയിനുകള്‍ വരെ എല്ലാം ശ്രദ്ധിക്കുന്നു. വിദ്വേഷ പ്രസംഗവും സന്ദേശങ്ങളും എല്ലാം- അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it