Kottayam Local

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: ഡോക്ടര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി

ആര്‍പ്പുക്കര: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം. മെഡിക്കല്‍ കോളജിലെ അസ്ഥിരോഗവിഭാഗം ഡോക്ടര്‍  ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഒന്നാം  യൂനിറ്റിലെ അസിസ്റ്റന്റ്  പ്രൊഫസര്‍ക്കെതിരെയാണ് സാമൂഹിക  മാധ്യമങ്ങളില്‍ അധിക്ഷേപം നടക്കുന്നത്. ഇതേതുടര്‍ന്ന്  അധിക്ഷേപിക്കുന്നയാളെ കണ്ടു പിടിച്ച് ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡോക്ടര്‍ ജില്ലാ പോലിസ് മേധാവിക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി. രണ്ടാഴ്ചയ്ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട  സംഭവം ഉണ്ടായത്.രാവിലെ ഓര്‍ത്തോ വിഭാഗം ഒപിയില്‍ ഡോക്ടര്‍ രോഗികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
ഏകദേശം ഒമ്പതോടു കൂടി ഉദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഒപിയില്‍ ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു. രോഗി പ്രവേശിക്കുമ്പോള്‍ തന്നെ ഒരാള്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നുണ്ടായിരുന്നു. രോഗിയായ സ്ത്രീ പ്രവേശിച്ച ഉടന്‍ ഇവര്‍ രോഗികള്‍ക്കായുള്ള കസേരയില്‍ ഇരിക്കാതെ ഡോക്ടറുടെ തൊട്ടടുത്ത് ചെന്ന് ചെവിയില്‍ പറയാന്‍ ശ്രമിച്ചു. ഈ സമയം സ്ത്രീയോടു ഡോക്ടര്‍ സിറ്റില്‍ ഇരിക്കുവാന്‍ പറഞ്ഞു. ഇരിക്കാന്‍ തയ്യാറാവാതെ ആദ്യം കാലിനും പിന്നീട് കൈയ്ക്കും വേദനയാണെന്ന് പറഞ്ഞു. ഇതിനിടയില്‍ ഡോക്ടറുടെ അടുത്തേക്ക് വന്ന സ്ത്രീയോടു നിങ്ങള്‍ കസേരയില്‍ ഇരിക്കാതെ എന്റെ തലയില്‍ കയറി ഇരിക്കണോയെന്ന് ഡോക്ടര്‍ ചോദിക്കുന്നുണ്ട്. ഈ ഭാഗം മാത്രം സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടു കൊണ്ടാണ് ഡോക്ടറെ അധിക്ഷേപിക്കുന്നത്. ഓര്‍ഫനേജിലെ ഡിഗ്രി വിദ്യാര്‍ഥിയുടെ തോളിനും കൈമുട്ടിനും ഇടയ്ക്കുള്ള ഭാഗത്തെ അസ്ഥിക്ക് അര്‍ബുധം ബാധിച്ചപ്പോള്‍ കൈ മുറിച്ച് മാറ്റാതെ നിര്‍ധനനായ ഈ വിദ്യാര്‍ഥിക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് നേതൃത്വം നല്‍കുകയും മുംബൈയില്‍ നിന്ന് സ്റ്റീല്‍ നിര്‍മിതമായ അസ്ഥി കൊണ്ടുവന്നു ശസ്ത്രക്രിയ നടത്തി വിജയിപ്പിക്കുകയും ചെയ്്ത  അസ്ഥിരോഗ വിഭാഗത്തിലെ മുഴുവന്‍ യൂനിറ്റിന്റേയും നോഡല്‍ ഓഫിസറായ ഡോക്ടറെയാണ് അപകീര്‍ത്തിപ്പെട്ടുത്തുന്നത്.
ഇത് ആത്മാര്‍ത്ഥമായി ഡ്യുട്ടി ചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണെന്ന് ഇവരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.  ഡോക്‌റെ അധിക്ഷേപിച്ച ആളെ കണ്ടെത്തി  നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it