സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ്പോലിസ് വാര്‍ത്താ സമ്മേളനത്തെ ചോദ്യംചെയ്തു

ഹൈക്കോടതിമുംബൈ: മാവോവാദി ബന്ധം ആരോപിച്ച് ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് പോലിസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരേ ഡല്‍ഹി ഹൈക്കോടതി. കേസ് വിചാരണയിലിരിക്കെ കോടതിയുടെ അനുമതിയില്ലാതെ കേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നടത്തിയതിനു മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും രാജീവ്ഗാന്ധിയെ കൊന്നതിനു സമാനമായി മോദിയെയും കൊലപ്പെടുത്തി മോദിരാജ്’ അവസാനിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മഹാരാഷ്ട്ര എഡിജിപി പരംബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായിരുന്നുവെന്നു തെളിയിക്കുന്ന ആയിരക്കണക്കിനു കത്തുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, ഭീമ-കൊരേഗാവ് സംഘര്‍ഷം എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി നീട്ടിവച്ചു. ഈ മാസം ഏഴിനായിരിക്കും അടുത്ത വാദംകേള്‍ക്കുക.തെലുങ്ക് വിപ്ലവകവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്റ്റിവിസ്റ്റുകളായ അരുണ്‍ ഫെരേര, ഗൗതം നവ്‌ലഖ, വെരോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് ഭീമ-കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടു മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട്, സുപ്രിംകോടതി കേസില്‍ ഇടപെടുകയും അറസ്റ്റ് വീട്ടുതടങ്കലാക്കുകയുമായിരുന്നു.



Next Story

RELATED STORIES

Share it