സാമൂഹിക പ്രതിബദ്ധത വിദ്യാര്‍ഥിയുടെ മുഖമുദ്രയാവണം: സിപി ബഷീര്‍

മഞ്ചേരി: സമസൃഷ്ടി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും തങ്ങളുടെ മുഖമുദ്രയായി സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാവണമെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹജീവികളോടുള്ള സ്‌നേഹവും കാരുണ്യവും സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ സ്വസ്ഥമായ ജീവിതത്തെ തകര്‍ക്കുന്നതായിട്ടാണു സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്.
നമ്മുടെ അറിവും സമ്പാദ്യവും ആരോഗ്യവുമൊക്കെ കൂടുതല്‍ ആസ്വാദ്യമായിത്തീരുക അതു സഹജീവികള്‍ക്കു കൂടി ഉപകാരപ്രദമാവുമ്പോള്‍ മാത്രമാണ്. അതു വിദ്യാഭ്യാസ ലക്ഷ്യമായി കണ്ട് ജീവിതത്തില്‍ മുന്നേറാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി പി റഫീഖ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌റ്റേറ്റ് കോ-ഓഡിനേറ്റര്‍ എം എച്ച് ഷിഹാസ്, എന്‍ഡബ്യുഎഫ് ജില്ലാ വൈസ് പ്രസിഡന്റ് സുമയ്യ, കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി റോഷന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റര്‍ സംസാരിച്ചു. ആക്‌സസ് ഇന്ത്യ ചീഫ് ട്രെയ്‌നര്‍ ഡോ. സി എച്ച് അശ്‌റഫ്, കെ പി മുഹമ്മദ് അശ്‌റഫ് എന്നിവര്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it