സാമൂഹിക നീതി ഉറപ്പു വരുത്തും: മന്ത്രി രാമകൃഷ്ണന്‍

കൊച്ചി: സാമൂഹികക്ഷേമ രംഗത്ത് സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തെ ഉള്‍ക്കൊണ്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമൂഹികനീതി ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സനല്‍ മാനേജ്‌മെന്റ്് കേരള ചാപ്റ്ററിന്റെ ഫഌഗ്ഷിപ് പ്രോഗ്രാമായ ലീഗല്‍ അപ്‌ഡേറ്റ്-2016 എറണാകുളം ഐഎംഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹികനീതി ഉറപ്പു വരുത്താനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങളും മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നിടത്താണ് ഒരു ജനകീയ സര്‍ക്കാരിന് കൂടുതല്‍ പ്രസക്തി കൈവരുന്നതെന്നും മന്ത്രി പറഞ്ഞു.
പൗരന്‍ എന്ന നിലയില്‍ ഒരു വ്യക്തി ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുമ്പോള്‍ തൊഴിലിനൊപ്പം തന്നെ വളരെ സുപ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് തൊഴിലിടങ്ങളും വ്യക്തിത്വ വികാസവും. തൊഴിലിടങ്ങളിലെ വ്യക്തി ചലനാത്മകമാവുന്നത് ഒരു രാജ്യത്തിന്റെ സാമൂഹികക്ഷേമ രംഗത്തെ അഭിവൃദ്ധി മാത്രമല്ല ജനാധിപത്യ പ്രക്രിയയുടെ സാധ്യത കൂടി ഉപയോഗിച്ചുകൊണ്ടാണ്. ഒരോ വ്യക്തിയുടെ വ്യക്തിത്വത്തിനും ജനാധിപത്യവുമായി കാതലായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it