Alappuzha local

സാമൂഹികവിരുദ്ധര്‍ വ്യാജസന്ദേശം നല്‍കി; അഗ്നിശമനസേന വട്ടംകറങ്ങി

കായംകുളം: വ്യാജസന്ദേശം അഗ്നിശമന സേനയെ വട്ടംകറക്കിയതായി പരാതി. കഴിഞ്ഞദിവസംരാത്രി 12 മണിയോടെ കായംകുളം ഫയര്‍ സ്റ്റേഷനിലാണ് സംഭവം.
ചെട്ടികുങ്ങളര ജങ്ഷനു പടിഞ്ഞുവശം തീപിടിച്ചതായി മാത്യു എന്ന് പരിചയപ്പെടുത്തയയാള്‍ കായംകുളം ഫയര്‍‌സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് സന്ദേശം നല്‍കിയ വ്യക്തിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിച്ചുവിളിച്ച് സ്ഥലവും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞശേഷം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
ചെട്ടികുളങ്ങര ജങ്ഷനിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം സന്ദേശം നല്‍കിയയാളുമായി വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പനച്ചമൂട് ജങ്ഷനില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. പനച്ചമൂട് ജങ്ഷനില്‍ എത്തിയപ്പോള്‍ പേള എന്നസ്ഥലത്തെത്താന്‍ പറഞ്ഞതനുസരിച്ച് ഫയര്‍ഫോഴ്‌സ് പേളയിലെത്തി സന്ദേശം നല്‍കിയ ആളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച്ഓഫായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ അനേ്വഷണത്തില്‍ സമീപ പ്രദേശങ്ങളിലെങ്ങും ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല എന്നുമനസ്സിലാക്കി തിരികെ മടങ്ങുകയും ചെയ്തു. വ്യാജ സന്ദേശം നല്‍കിയ അതേ ആള്‍ രാത്രിവൈകിയും ഫയര്‍ഫോഴ്‌സില്‍ വിളിച്ച് തെറിയഭിഷേകം നടത്തുകയും ചെയ്തു.
നേരത്തെയും ഇതേ ഫോണ്‍ നമ്പരില്‍ നിന്നു ആലപ്പുഴ തിരുവല്ല മാവേലിക്കര ഫയര്‍ഫോഴ്‌സിനെയും സമാനരീതിയില്‍ കബളിപ്പിക്കുകയും ചെയ്തതായി ഫയര്‍ഫോഴ്‌സ് ഉദേ്യാഗസ്ഥര്‍ പറഞ്ഞു. സാമൂഹികവിരുദ്ധരുടെ ഇത്തരം പ്രവര്‍ത്തികള്‍ അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.
സ്റ്റേഷനില്‍ ദിനേന എത്തുന്ന ഫോണ്‍ വിളികളുടെ സത്യാവസ്ഥയെക്കുറിച്ച് ആശങ്കയിലാണ് അഗ്നിശമനസേനാംഗങ്ങള്‍. വ്യാജ സന്ദേശം നല്‍കി തങ്ങളെ കബിളിപ്പിച്ച സാമൂഹികവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം ഡിവൈഎസ്പിക്കും മാവേലിക്കര സിഐക്കും സ്റ്റേഷന്‍ ഓഫിസര്‍ പരാതി നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it