palakkad local

സാമൂഹികവിരുദ്ധരുടെ താവളമായി ഇന്ദിരാഗാന്ധി സ്റ്റേഡിയം

പാലക്കാട്: പതിറ്റാണ്ടുകള്‍ക്കുമുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ഇന്ദിരാഗാന്ധി മുനിസിപ്പില്‍ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. രാത്രിയായാല്‍ സ്റ്റേഡിയത്തിനകത്ത് മദ്യപാനം, അനാശാസ്യം, കഞ്ചാവു വില്‍പ്പന, പിടിച്ചുപറി തുടങ്ങിയവയെല്ലാം തകൃതിയാണെന്നാണ് പരാതി.
മാസങ്ങള്‍ക്കുമുമ്പ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കുന്ന മൂന്നു കവാടങ്ങളിലും ഗേറ്റ് സ്ഥാപിച്ചിരുന്നു.  സന്ധ്യമയങ്ങിയാല്‍ സ്റ്റേഡിയത്തിനകത്ത് പോലിസ് പട്രോളിങ് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇതെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിലെ നടപ്പാതയിലെ സ്ലാബുകള്‍ തകരുകയും ഇരിപ്പിടങ്ങളില്‍ മിക്കഭാഗത്തും ചെടികള്‍ വളര്‍ന്ന സ്ഥിതിയുമാണ്. നേരത്തെ മലബാര്‍ ക്രാഫ്റ്റ് മേള നടത്താന്‍ വേണ്ടി കുറച്ച് കാടുകള്‍ വെട്ടിമാറ്റിയെങ്കിലും എല്ലാ പഴയതുപോലെയായി. ഹരിക്കാരത്തെരുവില്‍ നിന്നു പാളയപേട്ട വഴി വരുന്നവര്‍ സുല്‍ത്താന്‍പേട്ട ഭാഗത്തെത്താന്‍ സ്റ്റേഡിയത്തിനകത്തു കൂടി സഞ്ചരിക്കാറുണ്ട്. ഇത്തരത്തില്‍ ഒറ്റക്കു വരുന്നവരെ തടഞ്ഞുനിര്‍ത്തി പണം തട്ടിപ്പറിക്കുന്ന സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്.  കോടികള്‍ ചെലവിട്ട് നിര്‍മിച്ച സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളും നടപ്പാതങ്ങളുമൊക്കെ നവീകരിച്ച് സ്റ്റേഡിയത്തിനകത്ത് ട്രാക്കുകളും മറ്റും സജ്ജമാക്കി സ്റ്റേഡിയം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ലെന്ന പരാതിയും ശക്തമാണ്.
നിരവധി കായിക മല്‍സരങ്ങള്‍ക്കും പരിപാടികള്‍ക്കും വേദിയായ ഇന്ദിരാഗാന്ധി സ്റ്റേഡിയം അവഗണനയുടെ നേര്‍സാക്ഷ്യമാവുമ്പോള്‍ ഭരണകൂടം ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
Next Story

RELATED STORIES

Share it