kasaragod local

സാമൂഹികവിരുദ്ധരുടെ അക്രമം: സ്റ്റാഫ് റൂമിനു തീയിട്ടു; ഫര്‍ണിച്ചറുകള്‍ തകര്‍ത്തു

മഞ്ചേശ്വരം: സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം. സ്റ്റാഫ് റൂമിന് തീയിട്ടു. ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. കടമ്പാര്‍ ഗവ. ഹൈസ്‌കൂളിന്റെ അപ്പര്‍ പ്രൈമറി വിഭാഗത്തിലാണ് അക്രമം നടന്നത്.
ഇവിടുത്തെ സ്റ്റാഫ് മുറിയുടെ വാതില്‍ തകര്‍ത്ത് മുറിക്കകത്ത് തീയിടുകയായിരുന്നു. മരത്തിന്റെ അലമാര കത്തി നിരവധി പുസ്തകങ്ങളാണ് നശിച്ചത്. തൊട്ടടുത്ത ക്ലാസ് മുറിക്കകത്തെ ബഞ്ചുകളും ഡസ്‌ക്കുകളും മറിച്ചിട്ട നിലയിലാണ്. ചുമരുകളില്‍ അശ്ലീല വാക്കുകള്‍ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് സംഭവം. മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it