ernakulam local

സാമൂഹികമായ സ്വസ്ഥത ഇല്ലെങ്കില്‍ വികസനം യാഥാര്‍ഥ്യമാവില്ല : മന്ത്രി



ഏലൂര്‍: സാമൂഹികമായ സ്വസ്ഥതയില്ലെങ്കില്‍ വികസനം പൂര്‍ത്തിയാകുകയില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി രവീന്ദ്രനാഥ്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഏലൂര്‍ ഫയര്‍‌സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹ്യസ്വസ്ഥതയ്ക്ക് ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. പാര്‍ശ്വവല്‍ക്കരണമില്ലാത്ത ഒരു ജനതയെ വാര്‍ത്തെടുത്ത് വികസനമുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് എറണാകുളത്തെ വിദ്യാലയങ്ങളെ ഹൈടെക് വിദ്യാലയങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.  വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍മാരായ സി പി ഉഷ, ജെസ്സി പീറ്റര്‍, ഏലൂര്‍ റൂറല്‍ സഹകരണബാങ്ക് പ്രസിഡന്റ് ഇ കെ സേതു, എച്ച് ഐഎല്‍ ഉദ്യോഗമണ്ഡല്‍ യൂനിറ്റ് ഹെഡ് എം എസ് അനില്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ്, ഏലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം എ ജെയിംസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ചന്ദ്രമതി കുഞ്ഞപ്പന്‍, മെറ്റില്‍ഡ ജയിംസ്, കൗണ്‍സിലര്‍മാരായ സി ബി റഹീമ, എ ഡി സുജില്‍, ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it